പത്തനംതിട്ട: ഞായറാഴ്ച ലോക്ക്ഡൗണ്‍ ലംഘിച്ച്‌ സി പി എമ്മിന്റെ സ്വീകരണ പരിപാടി. തിരുവല്ല കുറ്റൂരില്‍ പൊതുവഴിലായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ നഗ്നമായ ലംഘനം നടന്നത്. നൂറിലധികം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.സംസ്ഥാന, ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.

മറ്റുപാര്‍ട്ടിക്കാരായ കുടുംബങ്ങള്‍ സി പി എമ്മില്‍ ചേര്‍ന്നതിനോടനുബന്ധിച്ചുള്ള പൊതുയോഗമാണ് കുറ്റൂരില്‍ നടന്നത്. നാല്‍പ്പത്തൊമ്ബത് കുടുംബങ്ങള്‍ സി പി എമ്മില്‍ ചേര്‍ന്നു എന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്. ഇവരെ രക്തഹാരമണിയിച്ചാണ് സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസും ജില്ലാ സെക്രട്ടറിയും സ്വീകരണ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കുറ്റൂരില്‍ സ്വീകരണ പരിപാടി നടന്നതായി സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു സമ്മതിച്ചിട്ടുണ്ട്. നടന്നത് പൊതുയോഗമായിരുന്നില്ലെന്നും ആള്‍ക്കൂട്ടമുണ്ടായില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് അറിയുന്നത്. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തല്‍ ഉള്‍പ്പടെയുള്ള കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക