പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി പുഷ്പാർച്ചന നടത്തിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുന്നയിച്ചു. നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിലേക്ക് ബിജെപി സ്ഥാനാർത്ഥി അതിക്രമിച്ച് കടന്നതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സമാധാനപരമായ തെരഞ്ഞെടുപ്പ് രംഗം ഇല്ലാതാക്കുകയാണ് ബിജെപി സ്ഥാനാർത്ഥിയുടെ ലക്ഷ്യം. കമ്യൂണിസ്റ്റുകാരുടെ വികാരവുമായി ബന്ധപ്പെട്ട സ്ഥലമാണ് പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം. അവിടെ അതിക്രമിച്ച് കയറി പുഷ്പങ്ങൾ വാരി എറിയുകയും മുദ്രാവാക്യം വിളിക്കുകയുമാണ് ചെയ്തത്. അത് കണ്ടാൽ കമ്യൂണിസ്റ്റുകാരുടെ രക്തം തിളക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2