ആലപ്പുഴ: കുട്ടനാട് കൈനകരിയില്‍ ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. കുപ്പപുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ശരത്ചന്ദ്ര ബോസിനെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ 3 സിപിഐഎം പ്രവര്‍ത്തകരില്‍ ഒരാളായ വൈശാഖ് വിജയനെയാണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ സിപിഐഎം വിശദീകരണം തേടി.

കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശരത് ചന്ദ്ര ബോസിനെ മര്‍ദിച്ചത്.നെടുമുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ തെരച്ചിലിലാണ് ഒന്നാം പ്രതിയായ വിശാഖ് വിജയയനെ ആമയിട സ്‌കൂളിനടുത്തുള്ള ബന്ധുവീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദും, സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രഘുവരനും സംഘടനാ പ്രവര്‍ത്തകനായ വിശാഖ് വിജയനും ചേര്‍ന്ന് ഡോ.ശരത് ചന്ദ്രനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും, കൈയ്യേറ്റം ചെയ്ത് ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ സിപിഐഎം നേതാക്കളായ ഇവരോട് ജില്ലാ നേതൃത്യം വിശദീകരണം തേടിയിരുന്നു. എംസി പ്രസാദ് പാര്‍ട്ടിക്ക് മാപ്പപേക്ഷ നല്‍കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക