തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ച അന്വേഷിക്കാന്‍ ദേവികുളത്തിന് പുറമെ പീരുമേട്ടിലും സിപിഐ കമ്മിഷനെ നിയമിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒരു വിഭാഗം സിപിഐ നേതാക്കള്‍ വീഴ്ച വരുത്തിയാതായി പരാതി ഉയര്‍ന്നതിൻറെ അടിസ്ഥാനത്തിലാണ് കമ്മീഷനെ വച്ചുള്ള അന്വേഷണം.പ്രാഥമിക അന്വേഷണം നടത്തിയ കണ്‍ട്രോള്‍ കമ്മിഷന്‍ അംഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് പാര്‍ട്ടി കമ്മീഷൻറെ അന്വേഷണം.

പ്രിന്‍സ് മാത്യു, ടി എം മുരുകന്‍, ടി വി അഭിലാഷ് എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്. ഇന്ന് ചേര്‍ന്ന സിപിഐ ഇടുക്കി ജില്ല എക്‌സിക്യൂട്ടീവ് ആണ് തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പാളിച്ചകള്‍ കണ്ടെത്താന്‍ കമ്മീഷനെ നിയോഗിച്ചത്. മുന്‍ എംഎല്‍എ ഇ.എസ് ബിജിമോള്‍ അടക്കം ഉള്ള ഒരു വിഭാഗം നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയെന്നായിരുന്നു ആക്ഷേപം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക