സ്വന്തം ലേഖകൻ

കുമാരനെലൂർ : കൊവിഡ് ബാധിച്ചു അത്യാസന്ന നിലയിൽആയ രോഗിയെ ആശുപത്രിയിൽ എത്തിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഒരാൾക്ക് മാത്രംസഞ്ചരിക്കുവാൻ സാധിക്കുന്ന വഴിയിൽ കുടുങ്ങിയ രോഗിയെയാണ് ഇവർ ആശുപത്രിയിൽ എത്തിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കൊവിഡ് ബാധിച്ചു അത്യസന്ന നിലയിലായ രോഗിയെ ആശുപത്രിയിൽ എത്തിക്കുവാൻ ബുദ്ധിമുട്ട് അനുഭവ പെട്ടതിനെ തുടർന്ന് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ അറിയിച്ചു.

ഇതേ തുടർന്നു യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ രാഹുൽ മറിയപ്പള്ളി, യൂത്ത് കോൺഗ്രസ്‌ കുമാരനെല്ലൂർ മണ്ഡലം പ്രസിഡന്റ്‌ അനീഷ് ജോയ് പുത്തൂർ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ വിമൽ ജിത്ത്, അന്ത്രപ്പൻ,ഹരി കൃഷ്ണൻ, സൂരജ്, തുടങ്ങിയവർ നേതൃത്വത്തിൽ പി പി ഇ കിറ്റ് ധരിച്ചു അബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.