തിരുവനന്തപുരം :കേരളത്തിൽ  ഇന്ന് 1078 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ മരിച്ചു. ഇന്നത്തെ കോവിഡ് രോഗികളുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോൾ  ഇതുവരെ രോഗം ബാധിച്ചത്  16110 പേർക്കാണ്. എന്നാൽ സ്ഥിതി അതീവ ഗുരുതരമാക്കി  കൊണ്ട് 798 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. എന്നാൽ സങ്കിർന്നത സൃഷ്ട്ടിച്ചു കൊണ്ട് ഉറവിടം അറിയാത്ത 65 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തു നിന്നും 104 പേരും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 115 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോഴിക്കോട് കല്ലായി സ്വദേശി കോയക്കുട്ടി (58), മൂവാറ്റുപ്പുഴ വടക്കത്താനത്ത് ലക്ഷ്മി കുഞ്ഞൻ പിള്ള (79) പാറശാല നഞ്ചൻ കുഴി രവീന്ദ്രൻ, കൊല്ലം റഹിയാനത്ത്, കണ്ണൂർ സ്വദേശി സദാനന്ദൻ എന്നിവരാണ് മരിച്ചത്. റഹിയാനത്ത് ഒഴികെ മറ്റുള്ളവർ കൊവിഡ് ഇതര രോഗങ്ങൾക്കു ചികിത്സയിലായിരുന്നു.

എന്നാൽ വളരെ ഏറെ പ്രേതിക്ഷ നൽകി കൊണ്ട്

ഇന്ന് 432 പേർ രോഗവിമുക്തരായി. തിരുവനന്തപുരം 222, കൊല്ലം 106, എറണാകുളം 100, മലപ്പുറം 89, തൃശൂർ 83, ആലപ്പുഴ 82, കോട്ടയം 80, കോഴിക്കോട് 67, ഇടുക്കി 63, കണ്ണൂർ 51, പാലക്കാട് 51, കാസർകോട് 47, പത്തനംതിട്ട 27, വയനാട് 10 എന്നിങ്ങളെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

ഇന്ന് 1070 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 9458 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 328940 സാമ്പിളുകൾ പരിശോധനയ്ക്കു അയച്ചു. ഇതിൽ 9152 സാമ്പിളുകളുടെ ഫലം വരാനുണ്ട്. മുൻ ഗണനാ ഗ്രൂപ്പുകളിൽ നിന്നും 107066 സാമ്പിളുകൾ ശേഖരിച്ചു.ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം  428 ആയി ഉയർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2