തിരുവനന്തപുരം: കോവിഡ് വാക്സിനേഷനായുള്ള മാര്‍ഗരേഖ പുതുക്കി സര്‍ക്കാ‍ര്‍ ഉത്തരവിറങ്ങി. ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച്‌ രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയുള്ളതാണ് പുതിയ മാര്‍ഗരേഖ. ആദ്യ ഡോസ് എടുത്ത് കാലാവധി പൂര്‍ത്തിയായവരുടെ പട്ടിക തയാറാക്കി ഇവര്‍ക്ക് ആദ്യം വാക്സിന്‍ നല്‍കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.
കോവിഷില്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച്‌ 6- 8 ആഴ്ച കഴിഞ്ഞവര്‍ക്കും കോവാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച്‌ 4- 6 ആഴ്ച കഴിഞ്ഞവര്‍ക്കുമാകും മുന്‍ഗണന. സ്പോട് അലോട്മെന്റ് വഴിയാകും വാക്സിന്‍ നല്‍കുക. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്യൂ ഉണ്ടാകുമെന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു. ഇവര്‍ക്ക് വാക്സിനേഷന്‍ നല്‍കിയ ശേഷമാകും ഓണ്‍ലൈന്‍ ബുക്ക് ചെയ്യാന്‍ സ്ലോട്ട് നല്‍കുകയുള്ളൂ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2