കോവിഡ് ബാധിച്ചു ലോകം മുഴുവൻ പ്രതിസന്ധിയിലായതോടെ പുതിയ ഒരു ജീവിത ശൈലി ലോകം മുഴുവൻ ശീലിച്ച് വരുകയാണ്. എന്നാൽ ഇരട്ടി പ്രഹരമേൽപ്പിച്ചു കൊണ്ട് കേരളത്തിൽ ദുരന്തങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്ന് കൊണ്ടിരിക്കുകയാണ്. എന്നാൽ കോവിഡ് തുടക്ക കാലത്ത് ഉണ്ടായ ജാഗ്രത ഇപ്പോഴും പാലിക്കുന്നുണ്ടോ.
ഇന്ത്യയിൽ തന്നെ ആദ്യമായി കോവിഡ് സ്ഥിതികരിച്ചത് കേരളത്തിൽ ത്രിശ്ശൂരിലാണ്.പിന്നിട് മറ്റ് രാജ്യങ്ങളിലും കോവിഡ് വലിയ തോതിൽ വ്യാപിച്ചു. കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നുമാണ് മൂന്ന് മലയാളി വിദ്യാർത്ഥികൾ എത്തിയത്. കേരളത്തിലെ തൃശൂർ, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. ഇവരിൽ രണ്ടുപേർ വുഹാനിലെ ഒരു സർവകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥികളാണ് പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.പിന്നിട് ലോക വ്യാപകമായി രോഗം ബാധിച്ചതോടെ മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കേരളീയരുടെ തിരിച്ചുവരവിനെത്തുടർന്ന് മേയ് പകുതിയോടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂൺ 20 വരെ 3039 കേസുകൾ സ്ഥിരീകരിച്ചു ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മാർച്ച് 12-ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. വൈറസ് ബാധ നിയന്ത്രണവിധേയമാക്കുക എളുപ്പമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും കുറഞ്ഞ മരണനിരക്കായ 0.63% ആണ് കേരളത്തിൽ. കോവിഡ്-19-ൽ കേരളത്തിന്റെ വിജയത്തെ ദേശീയമായും അന്തർദ്ദേശീയമായും പ്രശംസിച്ചു.രോഗബാധിതരായ 3000 ത്തിലധികം പേരെ നിരീഷണവിധേയമാക്കി. അതിൽ 45 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. പോസിറ്റീവ് ആയ മൂന്ന് വ്യക്തികൾ പിന്നീട് ആശുപത്രി പരിചരണത്തെത്തുടർന്ന് അണുബാധയിൽ നിന്ന് രക്ഷ നേടി. കൂടുതൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ 4 ദിവസത്തിന് ശേഷം ‘സംസ്ഥാന ദുരന്ത’ മുന്നറിയിപ്പ് പിൻവലിച്ചു.പിന്നിട് മാർച്ച് 8 ന് ഇറ്റലിയിൽ നിന്നുമെത്തിയവരിൽ രോഗം സ്ഥിതികരിക്കുകയും പിന്നിട് കുടുതൽ രോഗികൾ സംസ്ഥാനത്തും രാജ്യത്തും റിപ്പോർട്ട് ചെയ്യപ്പെടതോടെ മാർച്ച് 22 ന് രാജ്യവ്യാപകമായി ലോക് ഡൗണിലേക്ക് പോയി.
സാമൂഹ്യ വ്യാപനം.
എന്നാൽ പിന്നിട് കേരളത്തിലെ സ്ഥിതി കൈവിട്ട് പോയി. ലോക് ഡൗൺ പിൻവലിച്ചതോടെയും വിദേശ രാജ്യങ്ങളിൽ നിന്നു എത്തിയവരിലും രോഗം സ്ഥിതി കരിച്ചതോടെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു.സമ്പർക്കത്തിലൂടെയും ഉറവിടമറിയാത്ത കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.ഇതോടെ വലിയ കേരളം വലിയതോതിൽ ഭീതിയിലായി. കേരളത്തിലെ പല പ്രദേശങ്ങളിലും സാമുഹ്യ വ്യാപനം ഉണ്ടായി. പല പ്രദേശങ്ങളും ലോക്ക് ഡൗണിലേക്കും, കണ്ടയിൻമെന്റ് സോണായും , ക്ലസ്റ്റർ മേഖലയായും പ്രഖ്യാപിച്ചു. രോഗത്തിന്റെ വ്യാപന കേന്ദ്രമായ മാർക്കറ്റുകൾ ടൗണുകൾ എന്നിവ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.
കനത്ത മഴയും ,ലോകം ശ്രദ്ധിച്ച ദുരന്തങ്ങളും.
രോഗവ്യാപനവും ,സമൂഹ വ്യാപനത്തിന്റെയും ഏറ്റവും കൂടുതലായി നിൽക്കുമ്പോഴാണ് ഇരട്ടി പ്രഹരമേൽപ്പിച്ചു കൊണ്ട് കനത്ത മഴ ആരംഭിക്കുന്നത്.ഇതോടെ കേരളത്തിൽ പലയിടത്തും വെള്ളം പൊങ്ങി ,പലയിടത്തും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയവ ഉണ്ടായി, തുടർന്നാണ് കേരളത്തിൽ കണ്ണീരിലാഴ്ത്തി കൊണ്ട് മുന്നാർ പെട്ടി മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. എന്നാൽ ഭാഗത്ത് കനത്ത മഴ മൂലം ദുരന്തം വിവരം പുറം ലോകമറിയാൻ വൈകി. എങ്കിലും അറിഞ്ഞ ഉടൻതന്നെ നിരവധി പേർ രക്ഷാപ്രവർത്തനത്തിനായി അവിടെ എത്തി.എന്നാൽ കൂടുതൽ ദുരിതം വിതച്ചത് കൊണ്ട് കരിപ്പൂരിൽ വിമാനവും തകർന്നതോടെ മരണ സംഖ്യ വളരെ ഉയർന്നിരിക്കുകയാണ്. അപകടങ്ങൾ നടന്ന ഉടനെ നിരവധിയാളുകൾ കോറോണ കണക്കിലെടുക്കാതെ രക്ഷാ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങിയിരുന്നു.ഇത് ഒരു പക്ഷെ വീണ്ടുമൊരു സാമൂഹ്യ വ്യാപനത്തിന് കാരണമാകുമെന്നാണ് കരുതുന്നത്.