സംസ്ഥാനത്ത് ഇന്നും നാളെയും കോവിഡ് കൂട്ടപ്പരിശോധന നടത്തും. 3.75 ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയരാക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. ഇന്ന് 1.25 ലക്ഷം പേരേയും നാളെ 2.5 ലക്ഷം പേരേയും പരിശോധിക്കും.

തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളും കണ്ടെത്തിയായിരിക്കും പരിശോധന നടത്തുകയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. കോവിഡ് വേഗത്തില്‍ കണ്ടെത്തി പ്രതിരോധം തീര്‍ക്കുകയാണ് ലക്ഷ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കഴിഞ്ഞ ദിവസം 15,637 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. 128 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 14,938 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 12,974 പേര്‍ രോഗമുക്തി നേടി.1,17,708 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 29,70,175 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.