കൊവിഡ് മൂന്നാംതരംഗ ഭീഷണി നിലനില്‍ക്കുന്നതിനിടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ സംസ്ഥാനങ്ങള്‍.

രാജ്യത്ത് കൊവിഡ് കേസുകളില്‍ 70 ശതമാനം വരുന്ന കേരളം ഉള്‍പ്പെടെ കര്‍ണ്ണാടക, അസം, ഒഡിഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. രാജ്യത്ത് ദിനം പ്രതി നാല്‍പ്പതിനായിരത്തിനടു്ത്താണ് കൊവിഡ്-19 കേസുകള്‍. ഇതില്‍ എഴുപത് ശതമാനം റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തില്‍ നിന്നാണ്. 
കേരളത്തില്‍ രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനൊപ്പം രോഗവ്യാപനം തടയുന്നതിനായി ടെസ്റ്റുകള്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. ഞായറാഴ്ച്ചകളിലെ ലോക്ക്ഡൗണിനൊപ്പം രാത്രി 10 മുതല്‍ 6 വരെയും നിയന്ത്രണമുണ്ട്. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടകയില്‍ ഏഴുദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. കൂടാതെ രണ്ടുവാക്സിനുകളെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് കഴിഞ്ഞ് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്കും കര്‍ണാടകയില്‍ ഏഴുദിവസത്തിന് ശേഷം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. കര്‍ണാടകയില്‍ രാത്രി ഒന്‍പത് മുതല്‍ രാവിലെ അഞ്ചുമണിവരെ രാത്രി കര്‍ഫ്യൂ നിലനില്ക്കുന്നുണ്ട്. കൂടാതെ വാരാന്ത കര്‍ഫ്യൂവും കര്‍ണാടകയില്‍ നിലവിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അസമിലും മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചേരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. രാത്രി കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറീസ്സയുംപുതിയ കൊവിഡ് മാര്‍ഗനിര്‍ദേശരേഖ പുറത്തിറക്കി. വ്യാപാരസ്ഥാപനങ്ങള്‍ അടയ്ക്കാനുള്ള സമയം രാത്രി എട്ടുമണിയില്‍ നിന്ന് 10 മണിവരെ ദീര്‍ഘിപ്പിച്ചു.

അതേസമയം മഹാരാഷ്ട്രയില്‍ വിദേശ വിദേശരാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്ത് എത്തിച്ചേരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് രണ്ടുവാക്സിനുകളെടുത്താലും ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുന്നാംതരംഗത്തിന്റെ ഭീഷണി നിലനില്‍ക്കെ കൊവിഡ് നിബന്ധനകള്‍ കര്‍ശനമാക്കുക തന്നെയാണ് സംസ്ഥാനങ്ങള്‍. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചാല്‍ കൊവിഡ് കേസുകള്‍ ഉയരാന്‍ കാരണമായേക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക