തൃക്കരിപ്പൂര്‍: കോവിഡ് വ്യാപനം തടയുന്നതിന് സൂക്ഷ്മതലത്തില്‍ പൊലീസ് ഇടപെടുന്നു. മുന്നണിപ്പോരാളിയാവുക എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് മുഴുവന്‍ സേനാംഗങ്ങളെയും ഉള്‍പ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ തോറും പദ്ധതി നടപ്പാക്കുക.

ചന്തേര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ തൃക്കരിപ്പൂര്‍, പടന്ന, പിലിക്കോട്, വലിയപറമ്ബ, ചെറുവത്തൂര്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും ഓരോ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി വീതിച്ച്‌ നല്‍കും. സ്വയം പ്രതിരോധത്തിനോടൊപ്പം മറ്റുള്ളവരിലേക്ക് കോവിഡ് പ്രതിരോധ സന്ദേശമെത്തിക്കുകയാണ് ഉദ്ദേശ്യം. സ്​റ്റേഷനിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരും രംഗത്തിറങ്ങും. എസ്.ഐ മുതല്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒന്നുമുതല്‍ രണ്ടുവരെ വാര്‍ഡുകളുടെ മേല്‍നോട്ട ചുമതല ഉണ്ടാവും. ഓരോ പഞ്ചായത്തിലും ഒരു പൊലീസ് ഉദ്യോഗസ്ഥന് പ്രത്യേക ചുമതല നല്‍കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അഞ്ച് പഞ്ചായത്തുകളുടെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തി​െന്‍റ ഏകോപനം അസി. സബ് ഇന്‍സ്പെക്ടര്‍ ടി. തമ്ബാ​െന്‍റ ചുമതലയാണ്. ഓരോ ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ആശ വര്‍ക്കര്‍മാര്‍, ഹെല്‍ത്ത് വര്‍ക്കര്‍മാര്‍, ജാഗ്രത സമിതി മെംബര്‍മാര്‍ എന്നിവരെ ബന്ധപ്പെട്ട് വാര്‍ഡിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യും. വീടുകളില്‍ അടിസ്ഥാന സൗകര്യമില്ലാത്ത പോസിറ്റിവ് രോഗികളെ ഒന്നാം തല ചികിത്സ കേന്ദ്രത്തിലേക്കോ ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്കോ മാറ്റാന്‍ നടപടി സ്വീകരിക്കും. ഓരോ പോസിറ്റിവ് രോഗിയെയും നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെട്ട് ആവശ്യങ്ങള്‍ അറിഞ്ഞ് സഹായമെത്തിക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പൊലീസ്- പൊതുജന ബന്ധം ശക്തിപ്പെടുത്താനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സഹകരണം നല്‍കാനും ജനപ്രതിനിധികളോടും ജാഗ്രത സമിതി പ്രവര്‍ത്തകരോടും ചന്തേര പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എം.വി. ശ്രീദാസ് അഭ്യര്‍ഥിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക