തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യരംഗത്തെ വിദഗ്ധർ കളക്ടർമാർ, എസ്പിമാർ, ഡിഎംഒമാർ എന്നിവരുമായാണ് യോഗം ചേരുക. ഇന്ന് രാവിലെ 11 മണിയ്ക്ക് ഓൺലൈനായി യോഗം നടത്താനാണ് തീരുമാനം.
വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് വലിയ തോതിൽ കൊറോണ പരിശോധന നടത്താനാണ് തീരുമാനം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരിൽ പരിശോധന നടത്തും. പോലീസിന്റെയും സെക്ടറൽ മജിസ്‌ട്രേറ്റുമാരുടേയും സഹായത്തോടെ സംസ്ഥാനത്ത് നിയന്ത്രണം കർശനമാക്കും. ഏപ്രിൽ 19 മുതൽ വാക്‌സിനേഷൻ ശക്തമാക്കാനും തീരുമാനിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2