തിരുവനന്തപുരം: മോഷണക്കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന ബണ്ടി ചോറിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ ജയിലിലെ മറ്റൊരു തടവുകാരനായ മണികണ്ഠനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് ബണ്ടി ചോറിനും, മണികണ്ഠനും രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജയിലുകളില്‍ പരിശോധന നടത്താന്‍ ജയില്‍ വകുപ്പ് തീരുമാനിച്ചത്. ബാക്കി തടവുകാര്‍ക്കെല്ലാം കോവിഡ് നെഗറ്റീവാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2