ലണ്ടൻ : കൊറോണ വ്യാപനം രൂക്ഷമായ നാല് രാജ്യങ്ങളെ ചുവപ്പ് പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടൺ. പാകിസ്താൻ, കെനിയ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളെയാണ് ചുവപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയത്. പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിലെ യാത്രക്കാർക്ക് ബ്രിട്ടണിൽ പ്രവേശിക്കാൻ അനുമതി ഉണ്ടാകില്ല.
ഏപ്രിൽ ഒൻപതു മുതലാണ് യാത്രക്കാർക്കുള്ള നിയന്ത്രണം പ്രാബല്യത്തിൽ വരിക. അതേസമയം നാല് രാജ്യങ്ങളിൽ നിന്നും വരുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതിയുണ്ട്. ഇവർ 10 ദിവസം നിർബന്ധമായും ഹോട്ടലുകളിൽ നിരീക്ഷണത്തിൽ തുടരുകയും, ഇതിന്റെ രേഖ അധികൃതർ മുൻപാകെ ഹാജരാക്കുകയും വേണം.
ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളാണ് നിലവിൽ ബ്രിട്ടന്റെ ചുവപ്പ് പട്ടികയിൽ ഉള്ളത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2