കൊച്ചി: കേരളത്തില്‍ മദ്യവില്‍പ്പന ശാലകളുടെ എണ്ണം കുറഞ്ഞതോടെയാണ് ബിവറേജസ് മുന്നിലെ തിരക്ക് വർദ്ധിക്കാൻ കാരണമായത് എന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കുമ്പോൾ കോടതി പറഞ്ഞിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഇന്ന് അറിയിക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ ഔട്ട്‌ലെറ്റുകള്‍ കുറവാണെന്നും എണ്ണം കൂട്ടണമെന്ന ആവശ്യം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നു എക്‌സൈസ് കമ്മീഷണറും കോടതിയെ അറിയിച്ചിരുന്നു. തൃശൂര്‍ കുറുപ്പംപടിയിലെ ബെവ്കോ ഔട്ട്ലെറ്റിലെ തിരക്കുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചപ്പോളായിരുന്നു കൊവിഡ് കാലത്തെ ബെവ്കോയ്ക്ക് മുന്നിലെ ആള്‍കൂട്ടം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക