തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ തടവുകാരുടെ പരോള്‍ കാലാവധി രണ്ടാഴ്ച കൂടി നീട്ടി. കൂട്ടത്തോടെ പരോള്‍ അനുവദിച്ചവര്‍ ജയിലില്‍ പ്രവേശിക്കേണ്ടിയിരുന്നത് നാളെയാണ്.

പരോള്‍ നീട്ടണമെന്ന ജയില്‍ മേധാവിയുടെ ശുപാര്‍ശ പ്രകാരമാണ് കാലാവധി നീട്ടിയത്. രണ്ടാം ഘട്ട കൊവിഡ് രോഗവ്യാപന ശേഷം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് പരോള്‍ നീട്ടിയത്. 1390 തടവുകാര്‍ക്കാണ് പരോള്‍ അനുവദിച്ചത്. എല്ലാവര്‍ക്കും രണ്ടാഴ്ച കൂടി പരോള്‍ നീട്ടിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക