സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ വന്‍തോതില്‍ ഓക്‌സിജന്‍ സംഭരിച്ച്‌ ആരോഗ്യവകുപ്പ്. 219.22 മെട്രിക് ടണ്‍ ഓക്‌സിജനാണ് നിലവില്‍ സ്‌റ്റോക്കുള്ളത്.

2021 ഏപ്രില്‍ 15 വരെയുള്ള കണക്കനുസരിച്ച്‌ 73.02 മെട്രിക് ടണ്‍ ഓക്‌സിജനാണ് ആവശ്യമായി വന്നിരുന്നത്. ഈ നിരക്കിന്റെ ഇരട്ടിയിലധികം ഓക്‌സിജന്‍ സ്‌റ്റോക്കുള്ളതിനാല്‍ ഒരു ഘട്ടത്തിലും ആര്‍ക്കും സംസ്ഥാനത്ത് ചികിത്സയോ പ്രാണവായുവോ മുടങ്ങില്ലെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു.അതേസമയം സംസ്ഥാനത്തെ ഏക ലിക്വിഡ് ഓക്‌സിജന്‍ ഉത്പ്പാദകരായ പാലക്കാട് കഞ്ചിക്കോട് പ്ലാന്റിന്റെ ഉടമകള്‍ മെഡിക്കല്‍ ഓക്‌സിജന്റെ വില കൂട്ടുന്ന വിവരം സര്‍ക്കാരിനെ അറിയിച്ചു.11.50 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ക്യുബിക് മീറ്റര്‍ ഓക്‌സിജന്റെ വില 17 രൂപയാക്കി ഉയര്‍ത്തിയതായി പ്ലാന്റ് ഉടമകള്‍ സര്‍ക്കാരിനെ വാക്കാലെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2