ജിദ്ദ: സൗദിയില്‍ കോവിഡ് കേസുകള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 20 രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യ ഉള്‍പ്പെടെയുള്ള 20 രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെയാണ് വിലക്കിയിരിക്കുന്നത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി മൂന്ന് ബുധനാഴ്ച രാത്രി ഒമ്പത് മണി മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക.
യു.എ.ഇ, ജര്‍മ്മനി, അമേരിക്ക, ഇന്തോനേഷ്യ, ഇറ്റലി, പാക്കിസ്ഥാന്, ബ്രിട്ടന്, സൗത്ത് ആഫ്രിക്ക, ഫ്രാന്‍സ്, ലെബനന്, ഈജിപ്ത്, ജപ്പാന്, അര്‍ജന്റീന, അയര്‍ലന്‍ഡ്, ബ്രസീല്‍, പോര്‍ച്ചുഗല്‍, തുര്‍ക്കി, സ്വീഡന്, സ്വിസര്‍ലാന്‍ഡ് എന്നിവയാണ് വിലക്ക് ഏര്‍പ്പെടുത്തിയ മറ്റു രാജ്യങ്ങള്‍.
എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ സൗദി ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ബാധകമല്ല.

ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്ത് സൗദി
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2