തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) പതിനെട്ടില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.

കോവിഡ് നിയന്ത്രണങ്ങള്‍ക്കു ടിപിആര്‍ അടിസ്ഥാനമാക്കി നിശ്ചയിച്ച സ്ലാബുകള്‍ പുനക്രമീകരിക്കരിക്കാനാണ് ഇന്നത്തെ യോഗത്തിലെ തീരുമാനം. ടിപിആര്‍ ആറു ശതമാനം വരെ എ കാറ്റഗറിയായിരിക്കും. ആറു മുതല്‍ 12 വരെ ബി കാറ്റഗറി, 12 മുതല്‍ 18 വരെ സി കാറ്റഗറി എന്നിങ്ങനെയായിരിക്കും പുതിയ സ്ലാബുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എ കാറ്റഗറിയില്‍ സാധാരണ പോലെ പ്രവര്‍ത്തനങ്ങള്‍ നടക്കും. ബി കാറ്റഗറിയില്‍ മിനി ലോക്ക് ഡൗണിനു സമാനമായ വിധത്തിലും സിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുമായിരിക്കും ഉണ്ടാവുക. നിലവില്‍ 24 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. ഇത് 18 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കാനാണ് യോഗത്തിലെ തീരുമാനം.

ഒരാഴ്ചയാണ് ഈ രീതിയില്‍ നിയന്ത്രണങ്ങള്‍ തുടരുക. ഏതൊക്കെ പ്രദേശങ്ങള്‍ ഏതെല്ലാം കാറ്റഗറിയില്‍ വരുമെന്ന് നാളെ വ്യക്തമാക്കും. അടുത്ത ചൊവ്വാഴ്ച വീണ്ടും യോഗം ചേര്‍ന്ന് നിയന്ത്രണങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കും. നിയന്ത്രണങ്ങള്‍ തുടര്‍ന്നിട്ടും രോഗസ്ഥിരീകരണ നിരക്ക് പ്രതീക്ഷിക്കുന്ന വിധത്തില്‍ താഴുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കടുപ്പിക്കാന്‍ തീരുമാനിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക