തിരുവനന്തപുരം:ഞായറാഴ്ച ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നാളെ ചേരുന്ന അവലോകന യോഗം തീരുമാനമെടുക്കും.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതും ബാറുകളില്‍ മദ്യം വിളമ്ബുന്നതും ഉള്‍പ്പെടെയുള്ളവയില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ ,സംസ്ഥാനത്തും അതിന്റെ സാധ്യത തേടുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇനി ലോക്ക് ഡൗണ്‍ തുടരുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഒാണക്കാലത്താണ് സംസ്ഥാനത്ത് കൂടുതല്‍ ഇളവ്നല്‍കിയത്. ഒാണത്തിന് ശേഷം ഇളവുകളൊന്നും പിന്‍വലിച്ചിരുന്നില്ല. എന്നാല്‍ രാത്രികാല കര്‍ഫ്യുവും,ഞായറാഴ്ച ലോക്ക് ഡൗണും പിന്‍വലിക്കേണ്ടെന്ന് തീരുമാനിച്ചു. രോഗതീവ്രത കുറഞ്ഞുവരുന്നത് സര്‍ക്കാരിന് പ്രതീക്ഷ നല്‍കുന്നതാണ്. 81 നഗരവാര്‍ഡുകള്‍ ഉള്‍പ്പെടെ 296 വാര്‍ഡുകളിലാണ് സംസ്ഥാനത്ത് പ്രതിവാര രോഗവ്യാപനത്തോത് ഏഴില്‍ കൂടുതലുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക