തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനമായത്. പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിയമസഭയില്‍ അറിയിക്കും.

മാറ്റങ്ങൾ ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
  • വാരാന്ത്യ ലോക്ക് ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
  • കടകള്‍ ആറ് ദിവസവും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും.
  • കടകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്താന്‍ തീരുമാനമായിട്ടുണ്ട്. രാത്രി 11 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ കടകള്‍ക്ക് അനുമതി നല്‍കിയേക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളിലും മാറ്റം:

ഒരാഴ്ച ഒരു പ്രദേശത്തുള്ള ആകെ രോഗികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാകും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ആയിരം ആളുകളില്‍ എത്ര പേര്‍ പോസിറ്റീവാകുന്നു എന്ന് നോക്കിയാകും ഒരോ പ്രദേശത്തേയും കോവിഡ് വ്യാപനം വിലയിരുത്തുക. രോഗികള്‍ കൂടുതല്‍ ഉള്ള മേഖലകളില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രീതിയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക