കൊച്ചി:കോവിഡ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് പുതിയ സിനിമകളുടെ ചിത്രിക്കരണമാരംഭിക്കാന്‍ പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ അനുമതി നല്‍കി.നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമകളുടെ റിലീസിന് ശേഷമായിരിക്കും ഈ ചിത്രങ്ങള്‍ തിയ്യേറ്ററുകളിലെത്തുക. പുതിയ സിനിമകള്‍ തല്‍ക്കാലം വേണ്ടെന്നായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആദ്യ തീരുമാനം. പ്രതിഫല വിഷയത്തില്‍ സഹകരിക്കാമെന്നറിയിച്ചുള്ള അമ്മ, ഫെഫ്ക സംഘടനകളുടെ കത്ത് ചര്‍ച്ച ചെയ്തതായും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതൃത്വം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2