തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ടി.​പി.​ആ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പൊ​ളി​ച്ചെ​ഴു​തു​ന്ന​ത് കേ​ര​ളം സ​ന്ദ​ര്‍​ശി​ക്കു​ന്ന കേ​ന്ദ്ര വി​ദ​ഗ്‌​ധ​സ​മി​തി​യു​ടെ നി​ര്‍​ദേ​ശം കൂ​ടി പ​രി​ഗ​ണി​ച്ച​ശേ​ഷം മാ​ത്രം. വി​ദ​ഗ്ധ​സ​മി​തി​യു​ടെ ബ​ദ​ല്‍ നി​ര്‍​ദേ​ശം ചൊ​വ്വാ​ഴ്ച ചേ​രു​ന്ന അ​വ​ലോ​ക​ന​യോ​ഗം പ​രി​ഗ​ണി​ക്കും. രോ​ഗ​വ്യാ​പ​നം കൂ​ടി​യ സ്ഥ​ല​ങ്ങ​ള്‍ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​സം​ഘ​ത്തിെന്‍റ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​ധാ​നം.

കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ കൂ​ടു​ത​ല്‍ സി.​എ​ഫ്.​എ​ല്‍.​ടി.​സി​ക​ള്‍ തു​റ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​സം​ഘം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അ​തി​നാ​ല്‍ രോ​ഗ​മു​ണ്ടാ​യാ​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​നം മു​ഴു​വ​ന്‍ അ​ട​ക്കു​ന്ന​തി​ന് പ​ക​രം കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട വാ​ര്‍​ഡു​ക​ള്‍ മാ​ത്രം അ​ട​ച്ചു​ള്ള ബ​ദ​ലാ​ണ് സ​ര്‍​ക്കാ​റിെന്‍റ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ എ​ല്ലാ ദി​വ​സ​വും എ​ല്ലാ ക​ട​ക​ളും ​േകാ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച്‌ തു​റ​ന്നേ​ക്കും. വെ​ള്ളി, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ തി​ര​ക്ക് വ​ര്‍ധി​ക്കാ​ന്‍ കാ​ര​ണ​മാ​യ​തി​നാ​ല്‍ വാ​രാ​ന്ത്യ ലോ​ക്ഡൗ​ണും ഒ​ഴി​വാ​ക്കി​യേ​ക്കും.

എ​ന്നാ​ല്‍ വി​വാ​ഹം, മ​ര​ണം, മ​റ്റ്​ പൊ​തു​ച​ട​ങ്ങു​ക​ള്‍ എ​ന്നി​വ​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണം തു​ട​ര്‍​ന്നേ​ക്കും. മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​മ്ബോ​ള്‍ ആ​ള്‍ക്കൂ​ട്ട നി​യ​ന്ത്ര​ണ​ത്തി​ന് ക​ര്‍ശ​ന നി​ല​പാ​ടും സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ക്കും. പൊ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തോ​ടൊ​പ്പം കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ഇ​ര​ട്ടി​യാ​ക്കാ​നും ശ്ര​മി​ക്കും. ആ​രോ​ഗ്യ വി​ദ​ഗ്ധ​സ​മി​തി​യു​ടെ നി​ര്‍ദേ​ശ​ങ്ങ​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സ​മി​തി തി​ങ്ക​ളാ​ഴ്​​ച ച​ര്‍ച്ച ചെ​യ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക