പാലാ:പാലായ്ക്കടുത്ത് ഇടനാട് പേണ്ടാനംവയലില്‍ കോവിഡ് പോസിറ്റിവ് സ്ഥിതികരിച്ച ആള്‍ ഭക്ഷണം കഴിച്ച ഹോട്ടല്‍ ആരോഗ്യ വിഭാഗം അടപ്പിച്ചു.ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച പ്രവിത്താനത്തുള്ള ഡ്രൈവര്‍ ഈ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു.പിന്നിട് ഇയാള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ രാവിലെ പത്ത് മണിയോടെ വന്ന് അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
കോവിഡ് ബാധിച്ചയാള്‍ ആരോഗ്യ പ്രവര്‍ത്തകരെയും കൊണ്ട് ഈ ഹോട്ടലില്‍ വന്നു ഭക്ഷണം കഴിച്ചുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആരോഗ്യ വിഭാഗം പെട്ടെന്ന് തന്നെ ഹോട്ടല്‍ അടപ്പിച്ചത്.പാലാ വലവൂര്‍ ഉഴവൂര്‍ കൂത്താട്ടുകുളം റൂട്ടിലാണ് ഈ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.വളരെ പ്രസിദ്ധമായ ഹോട്ടലായതിനാല്‍ പാലായിലും പരിസരത്തുമുള്ള ഉദ്യോഗസ്ഥരുടെയും,പാലാ പോലീസ് സ്റ്റേഷനിലെ പല പോലീസുകാരുടെയും,രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പ്രിയ ഭക്ഷണ ശാലയായിരുന്നു ഈ ഹോട്ടല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2