കൊച്ചി: എറണാകുളത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ കോവിഡ് രോഗി മരിച്ചു. കോതമംഗലം തൃക്കരിയൂര്‍ സ്വദേശി സുരേന്ദ്രന്‍ നായരാണ് മരിച്ചത്. കിടക്കയില്ലെന്ന കാരണം പറഞ്ഞ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്നാണ് വിവരം. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന സുരേന്ദ്രന്‍ നായര്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയായിരുന്നു. ഇതോടെ സുരേന്ദ്രന്‍ നായരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായില്ല.

രണ്ട് ആശുപത്രികള്‍ സുരേന്ദ്രന്‍ നായര്‍ക്ക് ചികിത്സ നിഷേധിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. സുരേന്ദ്രന്‍ നായരുടെ ആരോഗ്യനില വഷളായെങ്കിലും ഏകദേശം മൂന്ന് മണിക്കൂറോളം ആശുപത്രികളില്‍ കയറി ഇറങ്ങേണ്ടി വന്നെന്നും കിടക്കകള്‍ ഇല്ലെന്ന കാരണം പറഞ്ഞാണ് ചികിത്സ നിഷേധിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. പിന്നീട് അദ്ദേഹത്തെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2