തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു. 593 പേർക്കു ആണ് പുതിയതായി  കൊവിഡ് സ്ഥിരീകരിച്ചുത്. അതിൽ തന്നെ 364 പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. ഇതോടെ കോഡിഡ് രോഗികളുടെ എണ്ണത്തിലും സാമൂഹ്യ വ്യാപനവും  വലിയ തോതിൽ വര്ധിക്കുന്നു എന്നത്തിന്റെ സൂചനയാണ്.

വിദേശത്തു നിന്നും എത്തിയ 116 പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 90 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തു.

തിരുവനന്തപുരം ജില്ലയിൽ 70 വയസുള്ള അരുൾ ദാസ്, ബാബുരാജ് എന്നിവരാണ് മരിച്ചത്. 204 പേർ രോഗവിമുക്തരായി. തിരുവനന്തപുരം 173, കൊല്ലം 53, പാലക്കാട് 43, എറണാകുളം 44, ആലപ്പുഴ, 42 കണ്ണൂർ 39, കാസർകോട് 29, പത്തനംതിട്ട 28, ഇടുക്കി 28, വയനാട് 26, കോഴിക്കോട് 26, തൃശൂർ 21 , മലപ്പുറം 19, കോട്ടയം 16 എന്നിങ്ങനെയാണ് കണക്ക്

തിരുവന്തപുരം ഏഴ്, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം , ഇടുക്കി ആറ്, എറണാകുളം ഒൻപത്, തൃശൂർ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് ഒൻപത്, വയനാട് നാല്, കണ്ണൂർ 38, കാസർകോട് ഒൻപത് എന്നിങ്ങനെയാണ്. 18967 സാമ്പിളുകൾ പരിശോധിച്ചു. 1.73 ലക്ഷം പേർ നിരീക്ഷണത്തിലുണ്ട്. 6841 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.

1053 പേർ ആശുപത്രിയിലുണ്ട്. 6413 പേർ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 2.85 സാമ്പിളുകൾ പരിശോധനയ്ക്കു അയച്ചു. 7016 സാമ്പിളുകളുടെ ഫലം വരാനുണ്ട്.

 

 

 

 

 

 

 

 

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2