തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികൾ വർധിക്കുന്ന പശ്ചാത്തലത്തില്‍ രോഗബാധിതരായി  എത്തുന്നവരില്‍ നിന്ന് അമിത തുക ഈടാക്കരുതെന്ന് സ്വകാര്യ ആശുപത്രികൾക്ക് നിർദേശം നൽകി  മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രിയിലെ 25 ശതമാനം കിടക്കകൾ കോവിഡ് ചികിത്സക്ക് മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെൻറുകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചത്. എന്നാൽ എല്ലാ ആശുപത്രിയിലും ഒരേ നിരക്ക് ഈടാക്കാൻ കഴിയില്ലെന്നാണ് മാനേജ്മെൻറുകൾ പറയുന്നത്.
കോവിഡ് വ്യാപനം പ്രതിരോധിക്കാൻ സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടിയ മുഖ്യമന്ത്രി, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതൽ ആശുപത്രികൾ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2