തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുതുക്കി. രോഗലക്ഷണമില്ലാത്തവര്‍ക്കും, നേരിയ ലക്ഷണങ്ങളുള്ളവര്‍ക്കും ഹോം ഐസൊലേഷന്‍ പത്ത് ദിവസമാക്കി കുറച്ചു. ഗുരുതരാവസ്ഥയിലേയ്ക്ക് പോയ കൊവിഡ് ബാധിതരുടെ നിരീക്ഷണ കാലാവധി 20 ദിവസമാക്കി. കൊവിഡ് ബാധിച്ച എല്ലാവരും 17 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നായിരുന്നു നേരത്തെയുള്ള മാര്‍ഗരേഖ.

മൂന്നാം തരംഗത്തില്‍ മരണസംഖ്യ ഉയരാതിരിക്കുന്നതിന് ചികിത്സാ മാര്‍ഗരേഖയും പരിഷ്കരിച്ചു. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിചരണം ഒരുക്കുകയാണ് ലക്ഷ്യം. പ്രമേഹ രോഗികളിലെ കൊവിഡ് മരണനിരക്ക് കുറയ്ക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും. ഇന്‍ഫെക്‌ഷന്‍ മാനേജ്‌മെന്റ്, ക്രിട്ടിക്കല്‍ കെയര്‍, ശ്വാസ തടസത്തിന് വിദഗ്ദ്ധ ചികിത്സ, ആസ്‌പര്‍ഗില്ലോസിസ്, മ്യൂകോര്‍മൈക്കോസിസ് എന്നിവയും ഗൗരവത്തോടെ മുന്നില്‍ക്കണ്ട് ചികിത്സ ഉറപ്പാക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശത്തിലുണ്ട്.ഇത് നാലാം തവണയാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നത്. അതേസമയം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക