കൊച്ചി: കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകള്‍ നല്‍കാമെന്ന് ഹൈക്കോടതി. മരുന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ആയുഷ് മന്ത്രാലയം നിര്‍ദേശിച്ച മരുന്നുകള്‍ അംഗീകൃത ഹോമിയോ ഡോക്ടര്‍മാര്‍ നല്‍കുന്നത് തടസ്സപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കോവിഡ് ചികിത്സയ്ക്ക് ഹോമിയോ മരുന്ന് നിര്‍ദ്ദേശിക്കാന്‍ ഹോമിയോ ഡോക്ടര്‍മാര്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രം നേരത്തെ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. തിരുവന്തപുരത്തെ ഹോമിയോ ഡോക്ടര്‍ ജയപ്രസാദിന്‍്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച കൊവിഡ് പ്രതിരോധ ചികിത്സ നടത്തിയ തനിക്കെതിരെ കേസ് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക