ബെംഗളൂരു:ദിവസേനയുള്ള കോവിഡ് സ്ഥിതിവിവര കണക്ക് വിടുന്നതില്‍ കേരളത്തെക്കാള്‍ മുന്‍പില്‍ കര്‍ണാടക.രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് കര്‍ണാടയെന്നും കേരളം രണ്ടാം സ്ഥാനത്തും ബിഹാര്‍, ഉത്തര്‍ുപ്രദേശുമാണ് പിന്നാലെയുള്ളതെന്നുമാണ് യുസ് സ്റ്റാന്‍ഫഡ് സര്‍വ്വകലാശാലയുടെ പഠനത്തില്‍ പറയുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും സ്വയംഭരണ പ്രദേശങ്ങളും കോവിഡ് ഡേറ്റ പങ്കുവയ്ക്കുന്നതില്‍ സ്വീകരിച്ച സുതാര്യ രീതികളെ കുറിച്ചായിരുന്നു പഠനം. മേയ് 19 മുതല്‍ ജൂണ്‍ ഒന്നു വരെയുള്ള കോവിഡ് കണക്കുകളാണ് പരിശോധിച്ചത്. കര്‍ണാടകയ്ക്കു 0.61 കോവിഡ് ഡേറ്റ റിപ്പോര്‍ട്ടിങ് സ്‌കോറാണു (സിആര്‍ഡിഎസ്) ലഭിച്ചത്.പഠനത്തില്‍
കോവിഡ് പോസിറ്റീവായവരുടെ സ്വകാര്യതയ്ക്കു തീരെ പരിഗണന നല്‍കാത്തത് പഞ്ചാബാണ്. കോവിഡ് രോഗികളുടെ വ്യക്തിവിവരങ്ങളും മറ്റും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് പഞ്ചാബ് ഈക്കാര്യത്തില്‍ പഞ്ചാബ് വളരെ പിന്നിലായത. സംസ്ഥാനാന്തര യാത്ര അനുവദിനീയമായതിനാല്‍ വരും മാസങ്ങളില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനം പരമപ്രധാനമാണെന്നും പഠനം പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2