തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഏണ്ണം ക്രമാതീതമായി കൂടുന്നതിനാൽ വ്യാഴാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന് ബിജെപി അവശ്യപെട്ടു. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം ഉന്നയിച്ചത്. പരീക്ഷയ്ക്കായി ഒരു ലക്ഷത്തോളം കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് പരീക്ഷയ്ക്കായി എത്തുന്നതെന്നും .സമ്പര്‍ക്കം വഴി കോവിഡ് രോഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ആശങ്കയിലാണ്. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷകള്‍ നീട്ടിവച്ചിട്ടുണ്ട്. കേരളവും ആ മാര്‍ഗ്ഗം സ്വീകരിക്കണമെന്ന് സുധീര്‍ വ്യക്തമാക്കി.
അടുത്ത ജില്ലകളിലാണ് പലര്‍ക്കും സെന്റര്‍. അതുകൊണ്ട് തന്നെ തലേ ദിവസം എത്തി ലോഡ്ജ്കളിലോ മറ്റോ താമസിക്കേണ്ടിവരും. വൈകുന്നേരം ഏഴ് മണിക്ക് ശേഷം പല സ്ഥലത്തും യാത്ര വിലക്ക് ഉള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അന്ന് തിരിച്ച് എത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തില്‍ തിരക്ക് പിടിച്ച് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നത് പ്രതിസന്ധി വര്‍ധിപ്പിക്കുമെന്നും സുധീർ പറയുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2