ന്യൂഡല്‍ഹി: കോവിഡ് മരുന്നുകളും ഓക്‌സിജനും കരിഞ്ചന്തയില്‍ വിറ്റഴിക്കുന്നത് തടയുന്നതില്‍ നിന്നും ഡല്‍ഹി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഡല്‍ഹി ഹൈക്കോടതി. ഇതിനെതിരെ സര്‍ക്കാര്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അക്കാര്യം പറയൂ. കേന്ദ്ര സര്‍ക്കാരിനോട് ഇടപെടാന്‍ ആവശ്യപ്പെടാം – ഹൈക്കോടതി ബഞ്ച് വ്യക്തമാക്കി.
അപ്രായോഗിക ഉത്തരവുകളാണ് ഡല്‍ഹി സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. ഓഫീസിലിരുന്ന് അത്തരം ഉത്തരവുകള്‍ ഇറക്കിയാല്‍ ഈ യുദ്ധം ജയിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതേണ്ട. നിങ്ങള്‍ മറ്റേതോ ലോകത്താണ് ജീവിക്കുന്നതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2