തിരുവനന്തപുരം : സംസ്ഥാനത്തെ സാധനം വാങ്ങാന്‍ കടകളില്‍ പോകാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്സിന്‍ സ്വീകരിച്ച രേഖയോ വേണമെന്ന ഉത്തരവിലുറച്ച്‌ സര്‍ക്കാര്‍. ഇതില്‍ മാറ്റം വരുത്തില്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ പ്രായോഗികമാക്കിയതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

നിരന്തര ആവശ്യത്തെ തുടര്‍ന്ന് കടകളും സ്ഥാപനങ്ങളും തുറക്കാന്‍ തീരുമാനമെടുക്കുകയും മറുവശത്ത് ചീഫ് സെക്രട്ടറി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി കടകളുടെ വാതിലടയ്‌ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സര്‍ക്കാര്‍ ഉത്തവ് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

അതേസമയം, കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം കടയില്‍ പ്രവേശിപ്പിക്കുക എന്നത് തങ്ങള്‍ക്ക് തിരിച്ചടിയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. പോലീസ് പരിശോധന ഇല്ലാത്തതിനാല്‍ ജീവനക്കാര്‍ തന്നെയാണ് പരിശോധന നടത്തുന്നത്. എന്നാല്‍, തിരക്ക് വര്‍ദ്ധിക്കുകയാണെങ്കില്‍ ഇത് പ്രാവര്‍ത്തികമാവുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക