കോട്ടയം: ചിങ്ങവനത്ത് സിഎഫ്എൽടിസിയിൽ പതിനാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച താത്ക്കാലിക ജീവനക്കാരൻ പിടിയിൽ. ചിങ്ങവനം സ്വദേശി സച്ചിനാണ് പിടിയിലായത്. സംഭവത്തിൽ കൗൺസിലിംഗ് നടത്തുന്നതിനിടെ രണ്ടുവർഷം മുമ്പ് ബന്ധുവും ലൈംഗിക ചൂഷണം നടത്തിയ വിവരം പുറത്തുവന്നു. ഇയാൾക്കെതിരെയും പോക്‌സോ വകുപ്പ് ചുമത്തി റിമാൻഡ് ചെയ്തു.

നാട്ടകം പോളിടെക്‌നിക് കോളേജ് കോമ്പൗണ്ടിലെ സിഎഫ്എൽടിസിയിൽ കഴിഞ്ഞ പതിനാറാം തീയതി രാത്രിയായിരുന്നു സംഭവമെന്നാണ് പെൺകുട്ടിയുടെ പരാതി. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 14കാരിയെ താത്കാലിക ശുചീകരണ തൊഴിലാളിയായ സച്ചിൻ കടന്നു പിടിക്കാനും പീഡിപ്പിക്കാനും ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പോക്‌സോ വകുപ്പ് അടക്കം ചേർത്താണ് ഇയാൾക്കെതിരെ കേസ് എടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സംഭവ ശേഷം പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകി. ഇതിനിടെയാണ് രണ്ടുവർഷം മുമ്പ് ബന്ധുവും ലൈംഗികചൂഷണം നടത്തിയതായി പെൺകുട്ടി വെളിപ്പെടുത്തിയത്. ഇയാളെയും കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു. പരാതി നൽകി 10 ദിവസത്തിനു ശേഷമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.