സ്വന്തം ലേഖകൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇടുക്കി : രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കാത്ത ഏക പഞ്ചായത്തായഇടമലക്കുടി ആദിവാസി പഞ്ചായത്തിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ 40 കാരിക്കും ഇടലിപ്പാറ ഊരിലെ 24കാരനുമാണ് കോവിഡ് ബാധിച്ചത്.

കോവിഡിന്റെ രണ്ട് തരംഗത്തിലും ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പഞ്ചായത്തിൽ നിന്ന് പുറത്തുപോയ ഒരാൾക്ക് മറ്റൊരിടത്ത് വച്ച് കോവിഡ് ബാധിച്ചിരുന്നു എന്നത് ഒഴിച്ചു നിർത്തിയാൽ കോവിഡ് ഇടമലക്കുടിയിൽ ഇതുവരെ എത്തിനോക്കിയിട്ടില്ല.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇടമലക്കുടിയിലേക്ക് പുറമേ നിന്നുള്ളവർക്ക് പ്രവേശനമില്ലായിരുന്നു.കോവിഡിന്റെ പശ്ചാത്തലത്തിൽ കുറേ കൂടി കർശനമായ വിലക്ക് അവിടുത്തെ ഊരു മൂപ്പൻമാർ ഏർപ്പെടുത്തിയിരുന്നു.

എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് ഇടുക്കി എംപി ഡീൻ കുര്യോക്കോസും ഒരു യുട്യൂബറും കൂടി ഇടമലക്കുടിയിലേക്ക് നടത്തിയ യാത്ര ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കോവിഡ് പടരാനുള്ള സാധ്യത കൂടി കണക്കിലെടുത്തായിരുന്നു അന്ന് വിവാദമുണ്ടായത്.

നിലവിൽ ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടു പേരും നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.