തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. ജില്ലകളിലെ സ്ഥിതി വിലയിരുത്തി 144 ഉള്‍പ്പെടെ പ്രഖ്യാപിക്കാന്‍ അനുമതി നല്‍കി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിറക്കി.
കോവിഡ് വ്യാപനത്തിന്റെ തോത് പരിശോധിച്ച്‌ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാം. കോവിഡ് വ്യാപനം രൂക്ഷമായ മേഖലകളെ മൈക്രോ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ച്‌ കനത്ത നിയന്ത്രണം നടപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2