തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ സ്വയം വിമർശനവുമായി മുഖ്യ മന്ത്രി പിണറായി വിജയൻ.

പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടായ അലംഭാവവും വിട്ടുവീഴ്ചയും വലിയ തോതിൽ രോഗം വ്യാപിക്കുന്നതിന് കാരണമായിട്ടുണ്ട് എന്നും ഈ കാര്യം കുറ്റ സമ്മതോടെ എല്ലാവരും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക അകലം പാലിക്കുന്നതിലുണ്ടായ ശ്രദ്ധ ഇപ്പോൾ ഇല്ല എന്നും അദ്ദേഹം പറഞ്ഞു. കുടുബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ മുഖേനെ നടത്തുന്നതിനിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇനിയും പരാതികൾ ഉയർന്നാൽ ഇനി കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായി ആയിരം കടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കർശന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്‌.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2