കോവിഡ് – 19 ന് കാരണമാകുന്ന സാര്‍സ്-കോവ്-2 വൈറസ് പരക്കുന്നത് വായുവിലൂടെയാണെന്നതിനും ‘ശക്തമായ തെളിവു’ണ്ടെന്ന് പ്രശസ്ത ആരോഗ്യ പ്രസിദ്ധീകരണമായ ‘ദ് ലാന്‍സെറ്റ്’. വായുവിലൂടെ പരക്കുന്ന വൈറസിനു പ്രതിരോധം തീര്‍ക്കാന്‍ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്ക് ആകാതെ പോകുന്നതാണ് വന്‍തോതില്‍ വൈറസ് വ്യാപനത്തിനിടയാക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.

യുഎസ്, കാനഡ, യുകെ എന്നീ രാജ്യങ്ങളിലെ ആറു വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. തുറസായ സ്ഥലങ്ങളെക്കാള്‍ അടച്ചിട്ട മുറികളിലാണ് രോഗവ്യാപന സാധ്യത കൂടുതലെന്നും പഠനത്തിനു നേതൃത്വം നല്‍കിയ ഓക്സ്ഫഡ് സര്‍വകലാശാലയിലെ ട്രിഷ് ഗ്രീന്‍ഹള്‍ഗ് പറയുന്നു. വെന്റിലേഷന്‍ ഉറപ്പാക്കിയ മുറികളില്‍ രോഗവ്യാപനം കുറവാണെന്നും പഠനത്തില്‍ സൂചനയുണ്ട്.

ചുമ, തുമ്മല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാര്യമായി കാണാത്തവരില്‍ നിന്നാണ് നാല്‍പതു ശതമാനത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രോഗവാഹകരുടെ തുമ്മലിലും മറ്റും ഉണ്ടാകുന്ന വലിയ കണങ്ങളില്‍ നിന്ന് രോഗവ്യാപനം കാര്യമായി ഉണ്ടാകുന്നതായി കണ്ടെത്താനായില്ലെന്നും പഠനത്തില്‍ സൂചനയുണ്ട്. വായുജന്യരോഗമായി തന്നെ കണക്കാക്കി കോവിഡിന് പ്രതിരോധനടപടികള്‍ ഏര്‍പ്പെടുത്തുന്നതില്‍ ലോകാരോഗ്യസംഘടന ഉള്‍പ്പെടെയുള്ള പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശ്രമിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2