അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസിൽ എട്ടാം പ്രതി ദിലീപിൻറെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷൻ അപേക്ഷയിൽ ഇന്ന് വിചാരണ കോടതി വിധി പ്രസ്താവിക്കും. കേസിലെ നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റാൻ ശ്രമിച്ചു എന്ന് ഗുരുതര ആരോപണം ആണ് പ്രോസിക്യൂഷൻ ദിലീപിനെതിരെ ഉന്നയിച്ചിരിക്കുന്നത്. കേസിലെ മാപ്പ് സാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ കേസിൽ കെബി ഗണേഷ് കുമാർ എംഎൽഎയുടെ പി എ പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രദീപ് ദിലീപിനു വേണ്ടിയാണ് വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയത് എന്നാണ് പ്രോസിക്യൂഷൻ മുന്നോട്ടുവെയ്ക്കുന്ന ആരോപണം. മറ്റു ചില സാക്ഷികളുടെ നിലപാട് മാറ്റത്തിന് പിന്നിൽ ദിലീപ് നടത്തിയ ഇടപാടുകളാണ് എന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2