ഒന്നിച്ചു ജീവിക്കാൻ യുവതിയുടെ ഭര്‍ത്താവില്‍ നിന്ന് സംരക്ഷണം വേണമെന്ന കമിതാക്കളുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം കളഞ്ഞതിന് അയ്യായിരം രൂപ പിഴയൊടുക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശികളായ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

അലിഗഢ് സ്വദേശിനിയായ ഗീതയും പങ്കാളിയുമാണ് കോടതിയെ സമീപിച്ചത്. തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുതെന്നും സമാധാനപരമായി ജീവിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കണം എന്നതായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, സമൂഹത്തില്‍ നിയമവിരുദ്ധത അനുവദിക്കുന്ന ഹര്‍ജി ആയതിനാല്‍ ഇത് പരിഗണിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഷ്ടമുള്ള പങ്കാളിയുമായി ജീവിക്കാന്‍ ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദം പൗരന്മാര്‍ക്കു സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അത് നിയമങ്ങള്‍ക്ക് അനുസരിച്ച്‌ മാത്രമേ അനുവദിക്കാനാവൂ. ഹര്‍ജിയിലെ ആവശ്യം ഹിന്ദു വിവാഹ നിയമത്തിനു വിരുദ്ധമാണ്. ഭര്‍ത്താവില്‍ നിന്ന് അകന്ന് ജീവിക്കാനുള്ള കാരണം എന്തായാലും അവരുടെ ലിവിങ് ടുഗദര്‍ ബന്ധത്തിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കാനൊന്നും കഴിയില്ല. ഹര്‍ജിക്കാരി നിയമപരമായി വിവാഹിതയായ ആളാണ്. ര്‍ത്താവാണ് എതിര്‍കക്ഷി. ഭര്‍ത്താവ് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം ചെയ്തതായി രേഖകള്‍ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി