ദേ​ശ​സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ല്‍ അ​ട​ച്ച ഡോ. ​കഫീല്‍ ഖാ​നെ മോ​ചി​പ്പി​ക്കാ​ന്‍ ഉ​ത്ത​ര​വ്. അലഹബാദ് ഹൈ​ക്കോ​ട​തി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ദേ​ശീ​യ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​സം​ഗി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ര്‍ ക​ഫീ​ല്‍ ഖാ​നെ അ​റ​സ്റ്റ് ചെ​യ്ത് ദേ​ശ​സു​ര​ക്ഷാ നി​യ​മം ചുമത്തി​യ​ത്.അ​റ​സ്റ്റ് നി​യ​മ​ വി​രു​ദ്ധ​മാ​ണെ​ന്നും കോ​ട​തി വിലയിരുത്തി.
ജ​നു​വ​രി 29-ന് ​രാ​ത്രി മും​ബൈ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​ വ​ച്ചാ​ണു ക​ഫീ​ല്‍ ഖാ​ന്‍ അ​റ​സ്റ്റി​ലാ​യ​ത്.

യു​പി സ്പെ​ഷ​ല്‍ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന​ പ്രകാ​രം മും​ബൈ പോ​ലീ​സ് ഡോ. ​ക​ഫീ​ല്‍ ഖാ​നെ അറസ്റ്റു​ചെ​യ്ത് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി 13ന് ​ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മേ​ല്‍ ദേ​ശ​ സു​ര​ക്ഷ നി​യ​മം ചുമത്തി.യു​പി​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ അറുപതിലേറെ കു​ട്ടി​ക​ള്‍ ഓ​ക്സി​ജ​ന്‍ തടസപ്പെട്ടതിനെ തു​ട​ര്‍​ന്ന് 2017ല്‍ ​മ​രിച്ച സംഭവത്തില്‍ ജ​യി​ലി​ലാ​യി വാ​ര്‍​ത്ത​ക​ളി​ല്‍
നി​റ​ഞ്ഞ​യാ​ളാ​ണു ഡോ. ക​ഫീ​ല്‍ ഖാ​ന്‍. അ​ന്നു കഫീല്‍ ഖാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യു​ണ്ടാ​യെ​ന്നും, ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​കളു​ടെ വാ​ങ്ങ​ല്‍ പ്ര​ക്രി​യ​യി​ല്‍ ക​ഫീ​ല്‍ ഖാന്‍ അ​ഴി​മ​തി കാ​ണി​ച്ചു എ​ന്നും ആ​രോ​പി​ച്ച്‌ സര്‍ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ല്‍ സം​ഭ​വംന​ട​ക്കു​ന്പോ​ള്‍ ഡോ. ​ക​ഫീ​ല്‍ ഖാ​ന​ല്ലാ​യി​രു​ന്നു നോ​ഡ​ല്‍ ഓ​ഫീ​സ​റെ​ന്നും, കു​ട്ടി​ക​ള്‍ മ​രി​ക്കാ​തി​രി​ക്കാ​ന്‍ ഡോ​ക്ട​ര്‍ സ്വ​ന്തം ചെ​ല​വി​ല്‍ ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍ എ​ത്തി​ച്ചി​രു​ന്നെ​ന്നും അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ വെ​ളി​പ്പെ​ടു​ത്ത​പ്പെ​ട്ടു. നി​ര​പ​രാ​ധി​യാ​യ ഡോ. ​ക​ഫീ​ല്‍ ഖാ​ന് ഒ​ന്പ​തു മാ​സ​ങ്ങ​ളാ​ണ് ജ​യി​ലി​ല്‍ ക​ഴി​യേ​ണ്ടി    ​വ​ന്ന​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2