എഴുനൂറില്‍ പരം നിക്ഷേപകരില്‍ നിന്നായി അമ്ബതു കോടിയിലധികം രൂപ തട്ടിയെടുത്ത ‘ ടോട്ടല്‍ ഫോര്‍ യു ‘ നിക്ഷേപ തട്ടിപ്പ് കേസില്‍ മുഖ്യ പ്രതി ശബരിനാഥടക്കം 23 പ്രതികളെയും കോടതിയില്‍ ഹാജരാക്കാന്‍ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ക്രൈംബ്രാഞ്ചിനോട് ഉത്തരവിട്ടു.

വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് പ്രതികളെ ഹാജരാക്കാനാണുത്തരവ്. കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ പതിനാറാം പ്രതിയും സ്ഥാപനത്തിലെ സെയില്‍സ് ജീവനക്കാരനുമായ സനലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
2007 – 08 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2