കാ​​​സ​​​ര്‍​ഗോ​​​ഡ്: പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത മ​​​ക​​​ന്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് ബൈ​​​ക്ക് ഓ​​​ടി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ഉത്ത​​​ര​​​വാ​​​ദി​​​യാ​​​യ അ​​​മ്മ​​​യെ ഒ​​​രുദി​​​വ​​​സം തടവിനും 25000 രൂ​​​പ പി​​​ഴ​​​യ​​​ട​​​യ്ക്കാ​​​നും കോ​​​ട​​​തി ശി​​​ക്ഷി​​​ച്ചു. കു​​​ണ്ടം​​​കു​​​ഴി വേ​​​ളാ​​​ഴി സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ യു​​​വ​​​തി​​​യെ​​​യാ​​​ണ് കാ​​​സ​​​ര്‍​ഗോ​​​ഡ് ജു​​​ഡീ​​​ഷ​​​ല്‍ ഒന്നാം ക്ലാ​​​സ് കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്. കു​​​ട്ടി​​​ക്ക് 1000 രൂ​​​പ പി​​​ഴ​​​യും വി​​​ധി​​​ച്ചു.

ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍​ഷം മാ​​​ര്‍​ച്ച്‌ 17നാ​​​ണ് സ്‌​​​പോ​​​ര്‍​ട്‌​​​സ് ബൈ​​​ക്ക് ഓ​​​ടി​​​ച്ചു​​​വ​​​ന്ന വിദ്യാ​​​ര്‍​ഥി​​​യെ അ​​​ന്ന​​​ത്തെ ബേ​​​ഡ​​​കം സി​​​ഐ ടി.​​​ഉത്തം​​​ദാ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പരിശോ​​​ധ​​​ന​​​യി​​​ല്‍ കു​​​ട്ടി​​​ക്ക് പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​​മ്മ​​​യു​​​ടെ പേ​​​രി​​​ലാ​​​ണ് വാ​​​ഹ​​​നം രജിസ്റ്റര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള​​​തെ​​​ന്നും ക​​​ണ്ടെ​​​ത്തി. തുടര്‍ന്നാണ് പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത കു​​​ട്ടി​​​ക്ക് വാ​​​ഹ​​​നം ഓ​​​ടി​​​ക്കാ​​​ന്‍ ന​​​ല്‍​കി​​​യ​​​തി​​​ന് അമ്മയ്‌ക്കെതി​​​രേ​​​യും ജു​​​വ​​​നൈ​​​ല്‍ ജ​​​സ്റ്റി​​​സ് ആക്‌​​​ട് പ്ര​​​കാ​​​രം കു​​​ട്ടി​​​ക്കെ​​​തി​​​രേ​​​യും കേ​​​സ് രജിസ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. കോ​​​ട​​​തി പി​​​രി​​​യു​​​ന്ന​​​തു ​​​വരെയു​​​ള്ള സ​​​മ​​​യ​​​മാ​​​ണ് യു​​​വ​​​തി​​​ക്ക് ത​​​ട​​​വു​​​ശി​​​ക്ഷ ന​​​ല്‍​കി​​​യ​​​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2