കോഴിക്കോട്​: എസ്.എം.എ രോഗം ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കുഞ്ഞ് മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്‍റെ മകന്‍ ഇമ്രാന്‍ അഹമ്മദ് ആണ് മരിച്ചത്. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ വെന്‍്റിലേറ്ററിലായിരുന്നു കഴിഞ്ഞ നാലു മാസമായി കുഞ്ഞ്.

ഹൃദയസ്തംഭനം മൂലം ഇന്നലെ രാത്രിയോടെയായിരുന്നു മരണം. എസ്.എം.എ രോഗത്തിനുള്ള 18 കോടി രൂപയുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് ഇമ്രാന്‍റെ പിതാവ് ആരിഫായിരുന്നു. ഈ പരാതിയില്‍ തീരുമാനമാകുംമുമ്ബാണ് ഇമ്രാന്‍റെ മരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മങ്കട എം.എല്‍.എ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ കുഞ്ഞിന്‍റെ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിങ് ആരംഭിച്ചിരുന്നു.ഇതിനോടകം 16 കോടിയോളം രൂപയും സമാഹരിച്ചിട്ടുണ്ട്.