തൃശ്ശൂർ: കൊടകരയില്‍ നഷ്ടപ്പെട്ട പണം തിരികെ വേണമെന്നാവശ്യപ്പെട്ടു ധര്‍മരാജന്‍ സമര്‍പ്പിച്ച ഹർജി കോടതി തള്ളി. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. ഹർജി നിലനില്‍ക്കില്ലെന്നു കോടതി പറഞ്ഞു.

പൊലീസ് കണ്ടെടുത്ത ഒരു കോടി രൂപയും കാറും തിരിച്ചുകിട്ടാന്‍ രേഖകള്‍ സഹിതമാണു ധര്‍മരാജന്‍ കോടതിയില്‍ ഹരജി നല്‍കിയത്. 3.5 കോടി രൂപയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ ധര്‍മരാജന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ബിസിനസ് ഇടപാടില്‍, ഡല്‍ഹി സ്വദേശി നല്‍കിയ തുകയാണിതെന്നാണു ധര്‍മരാജന്റെ വാദം. അതേസമയം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണിതെന്നാണു പൊലീസ് നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിനു നല്‍കിയ മൊഴിയിലും പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലും പറയുന്നതു വ്യത്യസ്ത വിവരങ്ങളാണ്. അതേസമയം ഇതുവരെയുള്ള അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് പൊലീസ്, എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറിയേക്കും.