മംഗളൂരു: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശങ്കയിലായ ദമ്ബതികള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആത്മഹത്യാസന്ദേശമയച്ചു. പൊലീസ് കുതിച്ചെത്തിയപ്പോഴേക്കും ഇരുവരും ജീവനൊടുക്കി. മംഗളൂരു സൂറത്കല്‍ ബൈക്കംപടിയിലെ രമേശ് (40), ഭാര്യ ഗുണ ആര്‍ സുവര്‍ണ (35) എന്നിവരെ ബൈക്കംപടിയിലെ അപ്പാര്‍ട്ട്മെന്റില്‍ ഇന്നലെ രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രമേശിന്റെ ഭാര്യ ഗുണ സുവര്‍ണ പ്രമേഹരോഗി കൂടിയായിരുന്നു. ഒരാഴ്ച മുമ്ബാണ് ദമ്ബതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രമേശും ഗുണയും സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാറിന് മൊബൈലിലൂടെ അയച്ച ശബ്ദ സന്ദേശത്തില്‍ കോവിഡ് ബാധിച്ചതിനാല്‍ തങ്ങള്‍ ആശങ്കയിലാണെന്നും ആത്മഹത്യ ചെയ്യുകയാണെന്നും അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആത്മഹത്യ ചെയ്യരുതെന്ന് ശബ്ദസന്ദേശത്തിലൂടെ മറുപടി നല്‍കിയ പൊലീസ് കമ്മീഷണര്‍ ദമ്ബതികളെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇടപെടണമെന്ന് നവമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്തു. ഇതിനിടയില്‍ പൊലീസ് അപ്പാര്‍ട്ട്മെന്റിലെത്തിയെങ്കിലും ദമ്ബതികളുടെ മൃതദേഹങ്ങളാണ് കണ്ടെത്താനായത്. സൂറത്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക