ഇടുക്കി: മറയൂരില്‍ കമിതാക്കള്‍ കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. യുവാവ് മരിച്ചു. പെരുമ്ബാവൂര്‍ സ്വദേശി പാദുര്‍ഷയാണ് മരിച്ചത്. 30 വയസായിരുന്നു. കാന്തല്ലൂര്‍ ബ്രഹ്മരം വ്യൂപോയിന്റില്‍ നിന്ന് ഇവര്‍ കൊക്കയിലേക്ക് ചാടുകയായിരുന്നു.

ഇരുവരും കൈ ഞരമ്പ് മുറിച്ച ശേഷം കൊക്കയില്‍ ചാടിയതാകാമെന്നാണ്പൊലിസ് പറയുന്നത്. കൈ ഞരമ്പ്മുറിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യ ചെയ്യുമെന്ന വിഡിയോ സന്ദേശം ഇരുവരും സുഹൃത്തുക്കള്‍ക്ക് ഇന്നു രാവിലെ അയച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക