ന്യൂഡല്‍ഹി: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പൊലീസിനോട് തര്‍ക്കിക്കുന്ന ദമ്ബതികളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയിലാണ് സംഭവമുണ്ടായത്. തുടര്‍ന്ന് ദമ്ബതികള്‍ക്കെതിരെ വിമര്‍ശനം രൂക്ഷമായിരുന്നു. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് പങ്കജ് ദത്ത എന്ന യുവാവിനും ഭാര്യക്കുമെതിരെ കേസെടുക്കുകയും ചെയ്തു. കേസായതിന് പിന്നാലെ ഭാര്യക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവാവ്.

മാസ്ക് വയ്ക്കാന്‍ ഭാര്യ അനുവദിക്കുന്നില്ല എന്നാണ് ഇയാള്‍ പറഞ്ഞത്. ‘അവള്‍ ചെയ്തത് തെറ്റാണ്. പുറത്തിറങ്ങുമ്ബോള്‍ മാസ്ക് ധരിക്കണമെന്ന് ഞാന്‍ വളരെക്കാലമായി ഭാര്യയോട് പറയാറുണ്ട്, പക്ഷേ അവള്‍ മാസ്ക് ധരിക്കാന്‍ വിസമ്മതിക്കും, എന്നെയും മാസ്ക് ധരിക്കാന്‍ അനുവദിക്കാറില്ല.’- പങ്കജ് ദത്ത വ്യക്തമാക്കി.

കോവിഡ് മാനദണ്ഡം ലംഘിച്ച്‌ വാഹനം ഓടിച്ച ദമ്ബതികളെ തടഞ്ഞുനിര്‍ത്തിയ പൊലീസുകാരോട് ഇവര്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോ പുറത്തുവന്നു. ‘ഞാന്‍ എന്റെ ഭര്‍ത്താവിനെ ചുംബിക്കും, നിങ്ങള്‍ക്ക് തടയാന്‍ സാധിക്കുമോ?’എന്നാണ് പൊലീസിനോട് ചോദിച്ചത്. എന്തിനാണ് വാഹനം തടഞ്ഞതെന്നും ഭാര്യയുമൊന്നിച്ച്‌ കാറിന് അകത്തല്ലേയെന്നും പങ്കജ് ചോദിക്കുന്നതും വിഡിയോയില്‍ ഉണ്ട്. ഞായറാഴ്ച വൈകീട്ട് ഡല്‍ഹിയിലെ ദാരിയഗഞ്ച് മേഖലയിലാണ് സംഭവം. മാസ്‌ക് ധരിക്കാതെ വാഹനം ഓടിച്ച്‌ വന്ന ദമ്ബതികളെ പൊലീസ് തടയുകയായിരുന്നു. നിര്‍ബന്ധമായി കൈയില്‍ കരുതേണ്ട കര്‍ഫ്യൂ പാസും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2