പെരുമ്പാവൂര്‍: നി​ര്‍ധ​ന​യാ​യ ദ​ലി​ത് യു​വ​തി​യു​ടെ വീ​ടിന്റെ അ​ടു​ക്ക​ള പൊ​ളി​ച്ചു​മാ​റ്റാ​ന്‍ ന​ഗ​ര​സ​ഭ ഉ​ത്ത​ര​വ്. ന​ഗ​ര​സ​ഭ 24ാം വാ​ര്‍ഡി​ല്‍ താ​മ​സി​ക്കു​ന്ന വ​ട​ക്കേ​ക്ക​ര​പ​റ​മ്പിൽ പ്ര​സ​ന്ന ശ​ശി​യു​ടെ വീ​ടിന്റെ അ​ടു​ക്ക​ള പൊ​ളി​ച്ചു​മാ​റ്റാ​നാ​ണ് നോ​ട്ടീ​സ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭ കോ​ണ്‍​ക്രീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന റോ​ഡിന്റെ അ​തി​രി​നോ​ട് ചേ​ര്‍ന്നി​രി​ക്കു​ന്ന ഭാ​ഗ​ത്ത് വീ​ടിന്റെ ഷീ​റ്റ് ത​ള്ളി​യി​രി​ക്കു​ന്ന​തി​നാ​ല്‍ വെ​ള്ളം റോ​ഡി​ലേ​ക്ക് വീ​ഴാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് പൊ​ളി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മൂ​ന്ന് സെന്‍റി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന വീ​ട്ടി​ല്‍ പ്ല​സ് ടു​വി​നും പ​ത്താം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന ര​ണ്ട് പെ​ണ്‍മ​ക്ക​ളും വ​യോ​ധി​ക​യാ​യ മാ​താ​വി​നു​മൊ​പ്പ​മാ​ണ് പ്ര​സ​ന്ന താ​മ​സി​ക്കു​ന്ന​ത്. അ​സൗ​ക​ര്യം നി​റ​ഞ്ഞ വീ​ട്ടി​ല്‍ മ​ക്ക​ളു​ടെ പ​ഠ​നം പോ​ലും നേ​രാം​വ​ണ്ണം ന​ട​ക്കു​ന്നി​ല്ല. വീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ ഒ​ന്നും ന​ല്‍കാ​ത്ത ന​ഗ​ര​സ​ഭ​യാ​ണ് പ്ര​ധാ​ന ഭാ​ഗം പൊ​ളി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ന​ട​പ​ടി നി​ര്‍ത്തിെ​വ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നും പ​ട്ടി​ക​ജാ​തി ക​മീ​ഷ​നും പ്ര​സ​ന്ന പ​രാ​തി ന​ല്‍കി. റോ​ഡ് പു​റമ്പോക്ക് കൈ​യേ​റി പ​ണി​തു​യ​ര്‍ത്തി​യി​രി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ക്കാ​ന്‍ ചെ​റു​വി​ര​ല്‍ അ​ന​ക്കാ​ത്ത ന​ഗ​ര​സ​ഭ പ​ട്ടി​ക​ജാ​തി കു​ടും​ബ​ത്തോ​ട് അ​ടു​ക്ക​ള പൊ​ളി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വി​രോ​ധാ​ഭാ​സ​മാ​ണെ​ന്നും ദ​ലി​ത് കു​ടും​ബ​ത്തോ​ട് അ​നീ​തി കാ​ട്ടി​യാ​ല്‍ നീ​തി​ക്കു​വേ​ണ്ടി വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും നേ​താ​ക്ക​ളാ​യ തോ​മ​സ് കെ. ​ജോ​ര്‍ജ്, അ​ഡ്വ. സെ​യ്തു മു​ഹ​മ്മ​ദാ​ലി, പി.​എ. സി​ദ്ദീ​ഖ്, കെ.​പി. ഷെ​മീ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.