കൊറോണ വൈറസ് കുറയുന്നു എന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് ഗെബ്രിയേസ്. ലോകം കൊറോണക്കെതിരെ ജയം നേടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രോഗവ്യാപനം കുറയുന്നതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല ഇന്ത്യ കാഴ്ചവച്ച നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന് നന്ദിയറിയിക്കുകയാണ് ലോകാരോഗ്യ സംഘടനാ തലവന്‍.ആഗോളതലത്തില്‍ കൊറോണയെ നിയന്ത്രിക്കാനായതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. നിലവിലെ രോഗവ്യാപന തോത് കുറയുന്നതായ കണക്കുകള്‍ ഉദ്ധരിച്ചാണ് വിശകലനം നടന്നത്. കഴിഞ്ഞ മൂന്നാഴ്ച അടിപ്പിച്ച്‌ ലോകം കൊറോണ വ്യാപനത്തില്‍ നിയന്ത്രണം കൈവരിച്ചിരിക്കുകയാണ്. വലിയ തോതിലുള്ള കുറവാണ് രോഗബാധിതരുടെ എണ്ണത്തില്‍ വന്നിരിക്കുന്നത്. ചില രാജ്യങ്ങളില്‍ രോഗവ്യാപനം കുറഞ്ഞിട്ടില്ലെങ്കിലും ആഗോള തലത്തിലെ കണക്കുകള്‍ ആശാവഹമാണെന്നും ടെഡ്രോസ് വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ ഒരിടത്തും പൊടുന്നനെ പിന്‍വലിക്കരുതെന്നും ടെഡ്രോസ് നിര്‍ദ്ദേശിച്ചു. ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ജനങ്ങളെ പരിശീലിപ്പിക്കാനും വ്യക്തിപരമായ നിയന്ത്രണങ്ങള്‍ ബോധവല്‍ക്കരണം വഴി വ്യാപകമാക്കണമെന്നും അദ്ദേഹം  പറഞ്ഞു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2